കൊല്ലം: ഹ്യൂമൻ റൈറ്റ്സ് ജസ്റ്റിസ് ചാരിറ്റബിൾ സൊസൈറ്റി സംഘടിപ്പിക്കുന്ന പാഥേയം ഭക്ഷണ വിതരണ പദ്ധതി മേയർ പ്രസന്ന ഏണസ്റ്റ് ഉദ്ഘാടനം ചെയ്തു. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി തെരുവിൽ അലയുന്നവർക്കും കൊവിഡ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർക്കും ദിവസേന നൂറ് പൊതിച്ചോറാണ് സംഘടനയുടെ നേതൃത്വത്തിൽ എത്തിക്കുന്നത്.
സൊസൈറ്റി രക്ഷാധികാരിയും ട്രാക്ക് ബ്രാൻഡ് അംബാസിഡറുമായ കെ.പി.എ.സി ലീലാകൃഷ്ണൻ, ജില്ലാ പ്രസിഡന്റ് രമണിക പുത്തൂർ, റെഡ്ക്രോസ് സൊസൈറ്റി സെക്രട്ടറി അജയകുമാർ, ട്രാക്ക് സെക്രട്ടറി ജോർജ് എഫ്. സേവ്യർ വലിയവീട്, സൊസൈറ്റി എക്സിക്യുട്ടീവ് അംഗങ്ങളായ ജെ. രാധാകൃഷ്ണൻ, ഷീജാകുമാരി, ജോയിന്റ് സെക്രട്ടറി ബിനുജോൺ ഡാനിയേൽ, ഇഗ്‌നേഷ്യസ് വിക്ടർ തുടങ്ങിയവർ നേതൃത്വം നൽകി.
ഇന്നലെ അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ നടന്ന വിതരണം എസ്.ഐ ശ്രീലാൽ ചന്ദ്രശേഖരൻ ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി ഉദ്ഘാടനം ചെയ്തു. പൊലീസ് ഉദ്യോഗസ്ഥരായ ലഗേഷ് കുമാർ, ദിലീപ് രാജ്, പ്രദീപ് കുമാർ, ലാലു തുടങ്ങിയവർ പങ്കെടുത്തു.