കരുനാഗപ്പള്ളി: മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേയ്ക്ക് കരുനാഗപ്പള്ളി എക്സൈസ് റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസർ പി.എൽ. വിജിലാൽ അൻപതിനായിരം രൂപ സംഭാവന നൽകി. 'നിലവിളിക്കുന്ന രക്തം കാലത്തോട് പറയുന്നത് ' എന്ന തന്റെ റോഡ് സുരക്ഷാ പുസ്തകം വിറ്റുകിട്ടിയ തുകയാണ് സംഭാവനയായി നൽകിയത്. ഇന്നലെ രാവിലെ കൊട്ടാരക്കരയിൽ വച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് തുക കൈമാറി. മുൻ എം.എൽ.എ പി. ഐഷാ പോറ്റി, നിള പബ്ലിക്കേഷൻ എഡിറ്റർ പി.കെ. അനിൽകുമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.