പടിഞ്ഞാറെകല്ലട: പടിഞ്ഞാറേ കല്ലടയുടെ വിവിധ ഭാഗങ്ങളിൽ കൊവിഡ് മൂലം ബുദ്ധിമുട്ടുന്നവർക്ക് കല്ലട കൾച്ചറൽ ആൻഡ് ഡെവലപ്മെന്റ് ഫാറം പ്രവർത്തകർ പി.പി.ഇ കിറ്റുകൾ, പൾസ് ഓക്സിമീറ്ററുകൾ, സാനിറ്റൈസറുകൾ, മാസ്കുകൾ തുടങ്ങിയവ നൽകി. കെ.സി.ഡി.എഫ് ചാരിറ്റി കോ ഒാർഡിനേറ്റർ കല്ലട മനേഷ് ഗോപാൽ കൊവിഡ് പ്രതിരോധ സാമഗ്രികൾ പഞ്ചായത്ത് പ്രസിഡന്റ് ഡോക്ടർ സി. ഉണ്ണിക്കൃഷ്ണന് കൈമാറി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ സുധീർ, വഴുതാനത്ത് ബാലചന്ദ്രൻ, കൊവിഡ് നോഡൽ ഓഫീസർ സി.കെ. അജയകുമാർ, കെ.സി.ഡി.എഫ് പ്രവർത്തകരായ അനീഷ് രാജ്, മുത്തലീഫ് മുല്ലമംഗലം, അനിൽകുമാർ, രാജേഷ്, സജിത്ത് ഷാനവാസ്, ഷാജി കാരാളിമുക്ക് എന്നിവർ പങ്കെടുത്തു.