രജിസ്‌ട്രേഷൻ ഓൺലൈനിൽ
കൊല്ലം: കൊവിഡ് വാക്സിൻ നൽകുന്നത് രണ്ട് വിഭാഗത്തിൽ മാത്രമാണെന്ന് ആരോഗ്യവകുപ്പ്. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കും മുൻനിര പ്രവർത്തകർക്കും കേന്ദ്രവിഹിത വിഭാഗത്തിലും 18 മുതൽ 44 വയസ് വരെയുള്ള ഗുരുതര രോഗബാധിതർ, മുൻനിര പ്രവർത്തകർ എന്നിവർക്ക് സംസ്ഥാന വിഹിതത്തിലുമായിരിക്കും വാക്സിൻ വിതരണം.
സംസ്ഥാന വിഹിതത്തിലുള്ള മുൻനിര പ്രവർത്തകർ രജിസ്‌ട്രേഷൻ സമയത്ത് സ്ഥാപനത്തിന്റെ തിരിച്ചറിയൽ രേഖ അപ്പ്ലോഡ് ചെയ്യണം. സ്ഥാപനമേധാവി അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥനായിരിക്കണം രജിസ്‌ട്രേഷൻ നടത്തേണ്ടത്.
വാക്സിൻ ലഭിക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ഓൺലൈനിൽ മാത്രമായിരിക്കും. സ്പോട്ട് രജിസ്‌ട്രേഷൻ ഉണ്ടാകില്ല. 45 വയസ് മുകളിൽ പ്രായമുള്ളവർ വാക്സിൻ കൊവിൻ, ആരോഗ്യ സേതു സൈറ്റുകളിൽ പേര് രജിസ്റ്റർ ചെയ്ത് സ്ഥലവും സമയവും മുൻകൂട്ടി ബുക്ക് ചെയ്യണം.
സംസ്ഥാന വിഹിതം ലഭിക്കുന്നതിന് രജിസ്‌ട്രേഷൻ സമയത്ത് നൽകിയ രേഖകൾ ജില്ലാ തലത്തിൽ പരിശോധിച്ച ശേഷം അർഹരായവരെ മുൻഗണന അനുസരിച്ച് വാക്‌സിനേഷൻ കേന്ദ്രം, തീയതി, സമയം എന്നിവ വ്യക്തമാക്കി എസ്.എം.എസ് വഴി അറിയിക്കും.
അർഹരായ മുൻനിര പ്രവർത്തകർ
ഭക്ഷ്യസുരക്ഷാവകുപ്പ്, ഫുഡ് കോർപ്പറേഷൻ, പോസ്റ്റൽ, സാമൂഹ്യനീതി, വനിതാ- ശിശുക്ഷേമം, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകളിലെ ഫീൽഡ് സ്റ്റാഫുകൾ, വാക്സിനേഷൻ നിർബന്ധമുള്ള വിദേശരാജ്യങ്ങളിൽ പോകുന്ന വിദ്യാർത്ഥികൾ, തുറമുഖം, ഫിഷറീസ് ജീവനക്കാർ, സമുദ്ര യാത്രക്കാർ, പൊതുപരീക്ഷാ മൂല്യനിർണയം നടത്തുന്ന അദ്ധ്യാപകർ.
വാക്‌സിനേഷൻ സെന്ററുകൾ
1. പാരിപ്പള്ളി മെഡിക്കൽ കോളേജ്, യു.പി.എച്ച്.സി മുണ്ടയ്ക്കൽ, എ.ആർ ക്യാമ്പ്, കൊല്ലം കോർപ്പറേഷൻ സ്റ്റേഡിയം
2. താലൂക്ക് ആശുപത്രികൾ: കൊട്ടാരക്കര, കരുനാഗപ്പള്ളി, പുനലൂർ, കുണ്ടറ, ശാസ്താംകോട്ട
3. സാമൂഹികാരോഗ്യ കേന്ദ്രങ്ങൾ: ചവറ, കുളക്കട, മൈനാഗപ്പള്ളി, നിലമേൽ, പാലത്തറ, ശൂരനാട്, തൃക്കടവൂർ, കുളത്തൂപ്പുഴ, അഞ്ചൽ, നെടുമൺകാവ്, ഓച്ചിറ, തെക്കുംഭാഗം
4. കുടുംബാരോഗ്യ കേന്ദ്രങ്ങൾ: ചാത്തന്നൂർ, തലവൂർ, ചടയമംഗലം
''
ഓൺലൈനിൽ രജിസ്‌ട്രേഷൻ പൂർത്തിയാക്കണം. മുൻഗണന ലഭിക്കുന്നതിന് മെഡിക്കൽ സർട്ടിഫിക്കറ്റ് അപ്പ്ലോഡ് ചെയ്യണം.
ഡോ. എം.എസ്. അനു,
ജില്ലാ നോഡൽ ഓഫീസർ
കൊവിഡ് വാക്‌സിനേഷൻ