കൊട്ടാരക്കര: രക്തസാക്ഷി കോട്ടാത്തല സുരേന്ദ്രന്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ച് മന്ത്രി കെ.എൻ. ബാലഗോപാൽ മണ്ഡലത്തിലെ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. മുൻ എം.എൽ.എ പി.ഐഷാപോറ്റി, സി.പി.എം ജില്ലാ സെക്രട്ടേറിയറ്റംഗങ്ങളായ ജോർജ്ജ് മാത്യു, പി.എ. എബ്രഹാം, സി.പി.ഐ ജില്ലാ എക്സി.അംഗങ്ങളായ എ.മന്മദൻ നായർ, കെ.എസ്.ഇന്ദുശേഖരൻ നായർ, സി.പി.എം ഏരിയ സെക്രട്ടറി പി.കെ.ജോൺസൺ, എൻ.ബേബി, എ.എസ്.ഷാജി, ജെ.രാമാനുജൻ, സി.മുകേഷ്, ജി.മുരുകദാസൻ നായർ, വി.രവീന്ദ്രൻ നായർ, എം.ചന്ദ്രൻ, എസ്.ആർ.രമേശ് തുടങ്ങിയ നേതാക്കളും പ്രവർത്തകരും ഇവിടെ എത്തിയിരുന്നു. രക്തസാക്ഷി അബ്ദുൾ മജീദിന്റെയും തങ്ങൾകുഞ്ഞിന്റെയും കൊട്ടാരക്കരയിലെ വസതികളിലെത്തി കുടുംബാംഗങ്ങളുമായി സ്നേഹംപങ്കിട്ടു. കൊട്ടാരക്കരയിലെ സി.പി.ഐ മണ്ഡലം കമ്മിറ്റി ഓഫീസിലും കേരളകോൺഗ്രസ്(ബി) ഓഫീസിലും സന്ദർശിച്ചു. തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രി, കുളക്കട, നെടുവത്തൂർ, ഉമ്മന്നൂർ, എഴുകോൺ തുടങ്ങി മണ്ഡലത്തിലെ പ്രധാന ആരോഗ്യ കേന്ദ്രങ്ങൾ സന്ദർശിച്ച് കൊവിഡുമായി ബന്ധപ്പെട്ട ചികിത്സാ സംവിധാനങ്ങൾ വിലയിരുത്തി.