കടയ്ക്കൽ : സ്വകാര്യ ബസ് തൊഴിലാളികളുടെ ജീവിത പ്രതിസന്ധിയ്ക്ക് പരിഹാരം കാണണമെന്ന് മോട്ടോർ ആൻഡ് മെക്കാനിക്കൽ വർക്കേഴ്സ് യൂണിയൻ സി. ഐ .ടി .യു ജില്ലാ സെക്രട്ടറി എം. എസ്. മുരളി ആവശ്യപ്പെട്ടു. തൊഴിലാളികൾക്ക് ഇപ്പോൾ പ്രതിദിനം 100രൂപ പോലും വരുമാനം ഇല്ലാത്ത അവസ്ഥയിലാണ്. കുട്ടികളുടെ വിദ്യാഭാസം, വീട്ട് വാടക ഇതൊന്നും തന്നെ യഥാസമയം കൊടുക്കുവാൻ കഴിയാതെ തൊഴിലാളികൾ കഷ്ടപ്പെടുന്നു
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡും അതിലൂടെ ആനുകൂല്യങ്ങളും ഉണ്ടെങ്കിലും 10 ശതമാനം തൊഴിലാളികൾക്ക് മാത്രമാണ് ഇതിന്റെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. നിർദ്ധനരായ തൊഴിലാളികൾക്ക് ബസ് സർവീസ് ആരംഭിക്കുന്നത് വരെ പ്രതിമാസം ഇൻസെന്റീവ് ആയി 3000 രൂപ വീതമെങ്കിലും ക്ഷേമ നിധിയിൽ നിന്ന് നൽകുവാൻ വേണ്ട നടപടി അടിയന്തരമായി സ്വീകരിക്കണമെന്ന് യൂണിയൻ ആവശ്യപ്പെട്ടു