കൊട്ടാരക്കര: മൈലം ഗ്രാമ പഞ്ചായത്തിൽ കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് കൺട്രോൾ റൂം തുറന്നതായി പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാർ കോട്ടൂർ സന്തോഷ് അറിയിച്ചു. നിലവിൽ മൈലം പഞ്ചായത്ത് കണ്ടെയ്ൻമെന്റ് സോണാണ്. 20 വാർഡികളിലും വാർഡുതല സമിതിയുടെ പ്രവർത്തനം ശക്തമാക്കിയിട്ടുണ്ട്. വാഹന, ഭക്ഷണ ക്ഷാമം അനുഭവിക്കുന്നവർക്ക് വാർഡുതല സമിതി വഴി അടിയന്തര സഹായം എത്തിക്കും. സേവനം ആവശ്യമുള്ളവർ: 9447591796 എന്ന നമ്പരിൽ ബന്ധപ്പെടണം.