കടയ്ക്കൽ: ഇന്ത്യൻ നാഷണൽ കോൺഗ്രസ് ചടയമംഗലം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിളക്കോട് കല്ലുമല കോളനികളിൽ കൊവിഡ് ബാധിത കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യക്കിറ്റ് വിതരണം ചെയ്തു. കോൺഗ്രസ് ചടയമംഗലം ബ്ലോക്ക് പ്രസിഡന്റ് വി.ഒ. സാജൻ, മണ്ഡലം പ്രസിഡന്റ് എസ്.ബിജുകുമാർ, കോൺഗ്രസ് നേതാക്കളായ ശ്യാം രാജ്, പുളിമൂട്ടിൽ രാജൻ, രാജേഷ്, പ്രേമ ചന്ദ്രൻ പിള്ള എന്നിവർ നേതൃത്വം നൽകി.