കൊല്ലം: ശ്രീനാരായണ വനിതാ കോളേജിലെ പതിനാറ് വിഭാഗങ്ങളും ഐ.ക്യു.എ.സിയും സംയുക്തമായി 21 മുതൽ 30 വരെ പത്തുദിവസങ്ങളിലായി സംഘടിപ്പിക്കുന്ന മൾട്ടിഡിസിപ്ലിനറി ഇന്റർനാഷണൽ വെബിനാർ പരമ്പരയുടെ "Dialectics 2021" ഓൺലൈൻ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് ട്രേഷറർ ഡോ. ജി. ജയദേവൻ നിർവഹിച്ചു.
കോളേജ് പ്രിൻസിപ്പൽ ഡോ. നിഷ.ജെ. തറയിൽ സ്വാഗതവും വിവിധ എസ്.എൻ കോളേജുകളിൽ പ്രിൻസിപ്പലായിരുന്ന ഡോ. ആർ. രവീന്ദ്രൻ ആശംസയും അർപ്പിച്ചു. സംഗീത വിഭാഗത്തിലെ അസി. പ്രൊഫസർ ശ്വേത.ആർ. മോഹൻ ഈശ്വര പ്രാർത്ഥന ചൊല്ലി. വെബിനാർ പരമ്പര കോഓർഡിനേറ്റർ ഡോ. അപർണദാസ് നന്ദി പറഞ്ഞു. അന്താരാഷ്ട്ര തലത്തിൽ മികവ് തെളിയിച്ച അക്കാദമിക് വിദഗ്ദ്ധരാണ് പ്രഭാഷണങ്ങൾ നടത്തുന്നത്.