കരുനാഗപ്പള്ളി: എസ്.എൻ.ഡി.പി യോഗം കരുനാഗപ്പള്ളി യൂണിയൻ കൊവിഡിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനായി വിവിധ ശാഖകൾക്ക് നൽകിയ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. കരുനാഗപ്പള്ളി പടനായർകുളങ്ങര തെക്ക് 411-ം നമ്പർ ശാഖയിലെ 180 കുടുംബങ്ങൾക്ക് കിറ്റുകൾ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം ശാഖാ സെക്രട്ടറി എസ്. പ്രവീൺകുമാർ നിർവഹിച്ചു. ശാഖാ പ്രസിഡന്റ് രഘു മനയ്ക്കൽ, സത്യൻ, തങ്കപ്പൻ, വിജയൻ തുണ്ടു തറയിൽ, ഷാജി തുളസി, തുടങ്ങിയവർ നേതൃത്വം നൽകി.