കൊല്ലം: പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ സമഗ്ര വികസനത്തിനുള്ള പദ്ധതികൾ തയ്യാറാക്കി ജൂൺ 4ന് നടക്കുന്ന ബഡ്ജറ്റിൽ അവതരിപ്പിക്കുമെന്ന് ധനമന്ത്രി കെ.എൻ.ബാലഗോപാൽ. മന്ത്രിയായശേഷം മണ്ഡലത്തിലെത്തിയ അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു.
ആരോഗ്യപരമായും സാമ്പത്തികമായും തകർന്ന ജനങ്ങളെ പിടിച്ചുകയറ്റാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ജനക്ഷേമ കാര്യങ്ങളിൽ സർക്കാർ കടം വാങ്ങുന്നതിൽ തെറ്റുണ്ടെന്ന് തോന്നുന്നില്ല. തിരിച്ചടവ് പ്രധാനമാണ്. വാക്സിൻ - ഓക്സിജൻ കാര്യങ്ങളിൽ കേന്ദ്ര നിലപാട് നിരാശാജനകമാണ്. ധനമന്ത്രിയെന്ന നിലയിൽ വലിയ ഉത്തരവാദിത്വമാണ് ഉള്ളത്. മികച്ച പ്രവർത്തനം നടത്താൻ വ്യക്തമായ കാഴ്ചപ്പാടുണ്ട്. ഐ.ടി, ടൂറിസം മേഖലകളിൽ നിന്ന് വരുമാനം കണ്ടെത്താൻ കഴിയുമെന്നാണ് പ്രതീക്ഷ. വ്യവസായ മേഖലയെ അടിമുടി ശക്തിപ്പെടുത്തും. 28ന് ജി.എസ്.ടിയുമായി ബന്ധപ്പെട്ട കൂടിക്കാഴ്ചകൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.