പരാവൂർ: യോഗക്ഷേമ സഭ പൂതക്കുളം ഉപസഭയുടെ നാലാമത് വാർഷികവും പൊതുയോഗവും നടന്നു. ഉപസഭാ മന്ദിരത്തിൽ നടന്ന പരിപാടി ജില്ലാ നിർവഹക സമിതിയംഗം എസ്. സന്തോഷ് നമ്പൂതിരി ഉദ്ഘാടനം ചെയ്തു. ഓൺലൈനായി സംഘടിപ്പിച്ച പൊതുയോഗം സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി ഉദ്ഘാടനംചെയ്തു. യു. പ്രകാശ് നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് വൈകുണ്ഠം ഗോവിന്ദൻ നമ്പൂതിരി, സുഭാഷ് നമ്പൂതിരി, സുരേഷ് പോറ്റി, നാരായണൻ നമ്പൂതിരി, അമ്പിളി, അഖില, ശ്രീകുമാരി, ഉണ്ണിക്കൃഷ്ണൻ നമ്പൂതിരി, ജയകൃഷ്ണൻ നമ്പൂതിരി തുടങ്ങിയവർ സംസാരിച്ചു.