bindhu
യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി കൊവിഡ് പ്രതിരോധ മരുന്ന് വിതരണം തൃക്കരുവ പഞ്ചായത്തിൽ ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: യൂത്ത് കോൺഗ്രസ് യൂത്ത് കെയർ പദ്ധതിയുടെ ഭാഗമായി തൃക്കരുവ പഞ്ചായത്തിൽ വിതരണം ചെയ്യുന്നതിനായി പതിനായിരം കൊവിഡ് പ്രതിരോധ ഗുളികകൾ വിതരണം ചെയ്തു. പഞ്ചായത്തത്തുതല ഉദ്ഘാടനം ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ തൃക്കരുവ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രന് നൽകി നിർവഹിച്ചു. പ്രാക്കുളം സുരേഷ്, കരുവ റഫീക്ക്, ആരോഗ്യ സ്ഥിരം സമിതി ചെയർപേഴ്സൺ സലീന ഷാഹുൽ, പഞ്ചായത്ത് അംഗങ്ങളായ ഡാഡു കോടിയിൽ, ദിവ്യ ഷിബു, അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു.