കുണ്ടറ: ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ദുരിതത്തിലായ കുടുംബങ്ങൾക്ക് കോൺഗ്രസ് വെട്ടിലത്താഴം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വാർഡിലെ ഇരുന്നൂറോളം കുടുംബങ്ങൾക്കാണ് കിറ്റുകൾ എത്തിച്ചുനൽകിയത്.
നിയുക്ത എം.എൽ.എ പി.സി. വിഷ്ണുനാഥ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. തൃക്കോവിൽവട്ടം പഞ്ചായത്ത് വെട്ടിലത്താഴം വാർഡ് മെമ്പർ ഗംഗാദേവി, കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് കൗശിക് എം. ദാസ്, വേണുഗോപാലകൃഷ്ണപിള്ള, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വിജയൻ, അഭിലാഷ്, ഷെഫീക്ക് ചെന്താപ്പൂർ തുടങ്ങിയർ നേതൃത്വം നൽകി.