കൊട്ടിയം: ശക്തമായ കാറ്റിലും മഴയിലും ഓടുമേഞ്ഞ വീടിന്റെ മേൽക്കൂര തകർന്നുവീണ് അമ്മയ്ക്കും മകനും പരിക്കേറ്റു. തെക്കേവിള തെക്കേ നഗർ 175 പഴഞ്ഞിയിൽ പടിഞ്ഞാറ്റതിൽ കുമാരിയുടെ വീടിന്റെ മേൽക്കൂരയാണ് കഴിഞ്ഞ ദിവസം രാത്രി ഒരുമണിയോടെ തകർന്നത്.
അപകടസമയം മുറിയിൽ ഉറക്കിടക്കുകയായിരുന്ന കുമാരിയുടെയും (65), മകൻ ജയേഷിന്റെയും (32) പുറത്തേക്ക് ഓടുകൾ പതിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ അയൽവാസികളാണ് ഓടുകൾ മാറ്റി ഇരുവരെയും പുറത്തെടുത്തത്. വീട്ടുപകരണങ്ങൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
തെക്കേവിള ഡിവിഷൻ കൗൺസിലർ ടി.പി. അഭിമന്യു സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. റവന്യൂ അധികൃതരുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരത്തിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് കൗൺസിലർ അറിയിച്ചു.