കൊട്ടിയം: ശക്തമായ മഴയിൽ നിർമ്മാണത്തിലുള്ള ഉമയനല്ലൂർ ഏലാ റോഡ് വെള്ളക്കെട്ടിലായി. ഏലായിൽ നിന്ന് റോഡിന്റെ മറുവശത്തേക്ക് വെള്ളമൊഴുകാനായി നിർമ്മിച്ച ചപ്പാത്തുകൾക്ക് വീതി പോരാത്തതാണ് വെള്ളമുയരാൻ ഇടയാക്കിയത്.
രണ്ട് ദിവസം മുമ്പ് തന്നെ റോഡിന് സമാന്തരമായി ഏലായിൽ വെള്ളം പൊങ്ങിയിരുന്നു. ഇതുമൂലം സമീപത്തെ വീടുകളിലേക്കും വെള്ളം കയറി. മയ്യനാട് പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി വെള്ളമൊഴുകി പോകുന്നതിന് റോഡ് താത്കാലികമായി വെട്ടിമുറിച്ചു.