കൊല്ലം: പ്രൊഫ. എം. സത്യപ്രകാശിന്റെ നിര്യാണത്തിൽ ഗുരുദേവ് കലാവേദിയും നവകേരള കലാ സാഹിത്യവേദി സംസ്ഥാന സമിതിയും അനുശോചിച്ചു. ടി.ഡി. സദാശിവൻ, മങ്ങാട് ഉപേന്ദ്രൻ, എസ്. അരുണഗിരി ഡോ. വി.എസ്. രാധാകൃഷ്ണൻ, ഡോ.വെള്ളിമൺ നെൽസൺ, ആറ്റൂർ ശരത്ചന്ദ്രൻ, എ. റഹിംകുട്ടി, വിശ്വകുമാർ കൃഷ്ണജീവനം, മുരുകൻ പാറശേരി, സുജയ്.ഡി. വ്യാസൻ, നീലേശ്വരം സദാശിവൻ, ധന്യ തോന്നല്ലൂർ തുടങ്ങിയവർ ആദരാഞ്ജലികൾ അർപ്പിച്ചു.
അഞ്ചൽ: ഗുരുധർമ്മ പ്രചാരണ സഭ പുനലൂർ മണ്ഡലം കമ്മിറ്റി അനുസ്മരിച്ചു. സഭ പുനലൂർ മണ്ഡലം പ്രസിഡന്റും ശബരിഗിരി ഗ്രൂപ്പ് ചെയർമാനുമായ ഡോ. വി.കെ. ജയകുമാർ അദ്ധ്യക്ഷനായി. മണ്ഡലം സെക്രട്ടറി കെ. നടരാജൻ, കേന്ദ്ര കമ്മിറ്റി അംഗം ആർച്ചൽ സോമൻ, റിട്ട. ഡി.എഫ്.ഒ വി.എം. ഗുരുദാസ്, വിളക്കുപാറ സുദർശനൻ, ലീല യശോധരൻ തുടങ്ങിവയർ അനുസ്മരണ പ്രഭാഷണം നടത്തി.