കൊല്ലം: മുംബയിലുണ്ടായ ബാർജ് അപകടത്തിൽ ഉന്നതതല അന്വേഷണം വേണമെന്നും മരിച്ചവരുടെ ആശ്രിതർക്ക് മെച്ചപ്പെട്ട നഷ്ടപരിഹാരവും തൊഴിലും നൽകണമെന്നും ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര ഷിപ്പിംഗ് മന്ത്രിക്കും നിവേദനം നൽകി.
ഒ.എൻ.ജി.സിയുടെ ആവശ്യത്തിന് നിയോഗിച്ച ആഫ്‌കോൺ കമ്പനിയുടെ ബാർജുകൾ കാലാവസ്ഥ മുന്നറിയിപ്പ് ലംഘിച്ചാണ് അറബിക്കടലിൽ പ്രവർത്തിച്ചത്. അപകടത്തിൽ മരിച്ച ശക്തികളുങ്ങര സ്വദേശി ആന്റണി എഡ്വിന്റെ വീട്ടിലെത്തി അന്തിമോപചാരം അർപ്പിച്ച ശേഷമാണ് നിവേദനം നൽകിയത്. വിഷയത്തിന്റെ ഗൗരവം മനസിലാക്കി സർക്കാരും മന്ത്രാലയവും നേരിട്ട് ഇടപെടണമെന്നും അടിയന്തര നഷ്ടപരിഹാരം നൽകണമെന്നും എം.പി ആവശ്യപ്പെട്ടു.