ചാത്തന്നൂർ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കുള്ള ധനസമാഹരണത്തിന് പുസ്തക ചലഞ്ചുമായി ചാത്തന്നൂർ പി. രവീന്ദ്രൻ ഗ്രന്ഥശാലയും ഇപ്റ്റ ചാത്തന്നൂർ യൂണിറ്റ് കമ്മിറ്റിയും. സി.പി.ഐ ജില്ലാ സെക്രട്ടറി മുല്ലക്കര രത്നാകരൻ എഴുതിയ 'മഹാഭാരതത്തിലൂടെ' എന്ന കൃതിയാണ് പുസ്തക ചലഞ്ചിലൂടെ വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
ഇന്ന് വൈകിട്ട് 5ന് ഗ്രന്ഥശാലയുടെ ഫേസ്ബുക്ക് പേജിലൂടെ ഓൺലൈനായി മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും. മുൻ എം.എൽ.എ. എൻ. അനിരുദ്ധൻ ആദ്യ പുസ്തകം ഏറ്റുവാങ്ങും. താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് എൻ. ഷൺമുഖദാസ്, ശ്രീകുമാർ പാരിപ്പള്ളി, കെ.ആർ. അജിത്ത്, കെ.സി. അജയഘോഷ്, കെ.എസ്. ഷൈൻ തുടങ്ങിയവർ പങ്കെടുക്കും.