photo
പുത്തൂർ റൂറൽ സഹകരണ സംഘത്തിന്റെ വകയായി സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്കുള്ള തുക ഭരണസമിതി അംഗം ബി.എസ്.ഗോപകുമാർ മന്ത്രി കെ.എൻ.ബാലഗോപാലിന് കൈമാറുന്നു

പുത്തൂർ: പുത്തൂർ റൂറൽ സഹകരണ സംഘം ഭരണസമിതി അംഗങ്ങളുടെ ഒരു വർഷത്തെ സിറ്റിംഗ് ഫീസും പ്രസിഡന്റിന്റെ ഹോണറേറിയം തുകയും സർക്കാരിന്റെ വാക്സിൻ ചലഞ്ചിലേക്ക് നൽകി. കൊട്ടാരക്കരയിൽ നടന്ന ചടങ്ങിൽ ബാങ്ക് ഭരണസമിതി അംഗം ബി.എസ്.ഗോപകുമാറും സെക്രട്ടറി നന്ദകുമാറും ചേർന്ന് മന്ത്രി കെ.എൻ.ബാലഗോപാലിന് തുക കൈമാറി. ജീവനക്കാരുടെ രണ്ട് ദിവസത്തെ വേതനംകൂടി ചേർത്ത് 1,01187 രൂപയാണ് വാക്സിൻ ചലഞ്ചിന് നൽകിയതെന്ന് ബാങ്ക് പ്രസിഡന്റ് പുല്ലാമല ജി.കൃഷ്ണപിള്ള അറിയിച്ചു.