sundaresan-64

ഓടനാവട്ടം: തേവന്നൂർ സുദർശന മന്ദിരത്തിൽ പരേതനായ ബാലകൃഷ്ണന്റെയും ലക്ഷ്മിയുടെയും മകൻ ബി. സുന്ദരേശൻ (63) കൊവിഡ് ബാധിച്ച് ബംഗളൂരുവിൽ മരിച്ചു. ഇന്ത്യൻ എയർഫോഴ്‌സിൽ ഹോണററി ഫ്ലയിംഗ് ഓഫീസറായി വിരമിച്ച് ബംഗളൂരുവിൽ സ്ഥിരതാമസമായിരുന്നു. കമാൻഡ് എയർഫോഴ്സ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്കാരം നടത്തി.

ഭാര്യ: പദ്മിനി സുന്ദരേശൻ. മക്കൾ: അനൂപ്, അഖിൽ. മരുമകൾ: ദേവിക അനൂപ്.