ശാസ്താംകോട്ട: പടിഞ്ഞാറേ കല്ലട പഞ്ചായത്തിൽ ഇന്നു മുതൽ കൂടുതൽ ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അവശ്യവസ്തുക്കൾ വിൽക്കുന്ന വ്യാപാര സ്ഥാപനങ്ങൾ രാവിലെ ഏഴു മുതൽ ഉച്ചയ്ക്ക് രണ്ടു വരെ മാത്രമേ പ്രവർത്തിക്കാവൂ. നിലവിൽ 146 പേർക്കാണ് ഇവിടെ രോഗം സ്ഥിരീകരിച്ചത്. രോഗബാധ രൂക്ഷമായ 2, 6, 11, 13 വാർഡുകൾ കണ്ടെയ്ൻമെന്റ് സോണാക്കിയിരുന്നു. കൊവിഡ് രോഗികൾക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും ജനകീയ ഹോട്ടലിൽ നിന്ന് ഭക്ഷണം എത്തിച്ചു നൽകുന്നുണ്ടെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ. സി. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.