scb
പുനലൂർ സർവീസ് സഹകരണബങ്കിന്റെ നേതൃത്വത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങൾ ബാങ്ക് പ്രസിഡന്റ് എ.ആർ.മുഹമ്മദ് അജ്മൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷാക്ക് കൈമാറുന്നു

പുനലൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പുനലൂർ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ഗവ.താലൂക്ക് ആശുപത്രിയിൽ പൾസ് ഓക്സി മീറ്റർ, എൻ.95, സർജിക്കൽ മാസ്ക്, ഗ്ലൗസ് തുടങ്ങിയവ കൈമാറി. ബാങ്ക് പ്രസിഡന്റ് എ.ആർ.മുഹമ്മദ് അജ്മൽ താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ.ആർ.ഷാഹിർഷാക്ക് ഉപകരണങ്ങൾ കൈമാറി. ഡയറക്ടർമാരായ ആർ.രതീഷ്, പി.എ.ഷെറീഫ്, എച്ച്.എം.സി.അംഗം എസ്.ബിജു, ബാങ്ക് സെക്രട്ടറി എ.ആർ.നൗഷാദ് തുടങ്ങിയവർ പങ്കെടുത്തു.