s
എസ്.എൻ.ഡി.പി യോഗം 409-ാം നമ്പർ തെക്കേമുറി ശാഖയുടെ ആഭിമുഖ്യത്തിൽ നടന്ന ഭക്ഷ്യധാന്യ കിറ്റ് വിതരണം

കിഴക്കേ കല്ലട: ലോക്ക് ഡൗൺ മൂലം പ്രതിസന്ധിയിലായ കുടുംബങ്ങൾക്ക് എസ്.എൻ.ഡി.പി യോഗം 439-ാം നമ്പർ തെക്കേമുറി ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. പതിനഞ്ച് കുടുംബങ്ങളിലേക്ക് പത്ത് കിലോ അരിയും പലവ്യഞ്ജന - പച്ചക്കറി കിറ്റുമാണ് ശാഖാ മന്ദിരത്തിൽ വച്ച് വിതരണം ചെയ്തത്.

ശാഖാ പ്രസിഡന്റ് പി.ആർ. സത്യശീലൻ, സെക്രട്ടറി ഡി. ബാബുജി, മേഖലാ കൺവീനർ വി. സജീവ്, വൈസ് പ്രസിഡന്റ് എൽ. സുദർശനൻ, യൂണിയൻ പ്രതിനിധി വി. സുനിൽകുമാർ, കമ്മറ്റിയംഗങ്ങളായ എൻ. സുനിൽകുമാർ, ഹരിദാസൻ, സുധീർ കുമാർ, സോമരാജൻ, ഉണ്ണിക്കൃഷ്ണൻ, സുരേഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.