ചാത്തന്നൂർ: കല്ലുവാതുക്കൽ ഗ്രാമപഞ്ചായത്തിൽ പോസ്റ്റ് കൊവിഡ് ഹോമിയോ ക്ലിനിക്ക് ആരംഭിച്ചു. കൊവിഡ് ബാധിച്ച് നെഗറ്റീവായി നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ഉണ്ടാകുന്ന മാനസിക - ശാരീരിക ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനാണ് ഗ്രാമപഞ്ചായത്ത് ഹോമിയോ ഡിസ്പെൻസറിയിൽ ക്ളിനിക്ക് പ്രവർത്തനമാരംഭിച്ചത്.
നിയുക്ത എം.എൽ.എ ജി.എസ്. ജയലാൽ ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. സുദീപ അദ്ധ്യക്ഷത വഹിച്ചു. കൊവിഡ് നെഗറ്റീവായി പതിന്നാല് ദിവസം കഴിഞ്ഞവർക്ക് നേരിട്ടെത്തിയും ഫോണിൽ ബന്ധപ്പെട്ട് സമയം ക്രമീകരിച്ചും ചികിത്സ തേടാം. ഫോൺ: 9446612422, 9447552245.