ചാത്തന്നൂർ: കൊവിഡ് പശ്ചാത്തലത്തിൽ ഉണ്ടാകുന്ന ശാരീരികവും മാനസികവുമായ വെല്ലുവിളികൾ നേരിടുന്നതിനായി സൗജന്യ ഓൺലൈൻ യോഗ പരിശീലനം നൽകുന്നു. ആനന്ദമയ യോഗ-കളരി റിസർച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ യോഗാചാര്യൻ ബിജു ഗോപാലകൃഷ്ണണനാണ് ക്ലാസ് നയിക്കുന്നത്. ജൂൺ 30 വരെ രാവിലെ 6.30നാണ് പരിശീലനം. ഫോൺ 9447958223.