uma
കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ഉമയനല്ലൂർ സമൃദ്ധി സജ്ജമാക്കിയ ഹെൽപ്പ് ഡെസ്കിന്റെ ഉദ്ഘാടനം കൊല്ലം സിറ്റി അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണ| ജോസി ചെറിയാൻ നിർവഹിക്കുന്നു

കൊട്ടിയം: കൊവിഡ് കാലത്ത് പരമാവധി ജനങ്ങൾക്ക് സഹായം എത്തിക്കാൻ ലക്ഷ്യമിട്ട് ഉമയനല്ലൂർ സമൃദ്ധി സ്വാശ്രയ കർഷക സമിതിയുടെ നേതൃത്വത്തിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു. ദുരിതബാധിതർക്ക് ഭക്ഷ്യക്കിറ്റുകൾ എത്തിച്ചുനൽകുക, ഹോമിയോ - ആയുർവേദ പ്രതിരോധ മരുന്നുകളുടെ വിതരണം, കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ എത്തിക്കുക, വാക്സിനേഷൻ രജിസ്ട്രേഷൻ, വാഹന സൗകര്യം മുതലായ സേവനങ്ങൾ ഇവിടെ നിന്ന് ലഭ്യമാക്കും.

കൊല്ലം സിറ്റി പൊലീസ് അഡിഷണൽ ഡെപ്യൂട്ടി കമ്മിഷണർ ജോസി ചെറിയാൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം മുഹമ്മദ് റാഫി, സമൃദ്ധി വൈസ് ചെയർമാൻ രാധാകൃഷ്ണൻ, ആരോഗ്യ പ്രവർത്തക ഷിബി തുടങ്ങിയവർ പങ്കെടുത്തു. വോളണ്ടിയർമാരായ രതീഷ്, പൊടിയൻ, ജയൻ കുമാർ, നജുമുദ്ദീൻ, ഷിബു, പരമേശ്വരനുണ്ണി, സജീവ്, ആർ. രാജീവ് തുടങ്ങിയവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.