covid

കൊല്ലം: ശക്തികുളങ്ങര, അഴീക്കൽ ഹാർബറുകൾ തുറക്കുന്നതിന് മുന്നോടിയായി കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി അയ്യായിരത്തോളം മത്സ്യത്തൊഴിലാളികളെ കൊവിഡ് പരിശോധനയ്ക്ക് വിധേയരാക്കി. രോഗമില്ലാത്തവരെ മാത്രമാണ് ഇന്ന് പുലർച്ചെ കടലിൽ പോകാൻ അനുവദിച്ചത്. പുതുതായി ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ച ചവറ പഞ്ചായത്ത്, കൊല്ലം നഗരസഭയിലെ 31മുതൽ 41 വരെയുള്ള ഡിവിഷനുകൾ എന്നിവിടങ്ങളിൽ പൊലീസ് ഇന്നലെ നിരവധി ക്വാറന്റൈൻ ലംഘനങ്ങൾ കണ്ടെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മാസ്ക് ധരിക്കാതിരുന്ന 596 പേർക്കെതിരെ പിഴ ഈടാക്കുകയും 310 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തു. സാമൂഹ്യ അകലം പാലിക്കാതിരുന്ന 432 പേർ പിഴ അടച്ചപ്പോൾ 210 പേർക്ക് നോട്ടീസ് നൽകി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് 4 കടകൾക്കെതിരെ ലോക്ക്ഡൗൺ ലംഘനത്തിന് ഒരാൾക്കെതിരെയും കേസെടുത്തു. 78 വാഹനങ്ങൾ പിടിച്ചെടുത്തു.