കൊട്ടാരക്കര: അമ്പലംകുന്ന് വലിയവിള ഭഗവതി ക്ഷേത്രത്തിൽ പൗർണമി നാളിൽ നടത്തിവരുന്ന കുങ്കുമാഭിഷേകം കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ച് 26ന് ക്ഷേത്രത്തിൽ സ്ഥിരമായി പേരു രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാവരുടെയും പേരിൽ നടത്തും .കൊവിഡ് നിയന്ത്രണം പിൻവലിക്കുന്നതുവരെ ഇപ്രകാരം തുടരും. നിയന്ത്രണം മാറുന്ന മുറക്ക് ക്ഷേത്രം ഓഫീസിൽ ഭക്തജനങ്ങൾ ബന്ധപ്പെടേണ്ടതാണ്.എല്ലാ പൂജകളും വഴിപാടുകളും ഫോണിലൂടെ രജിസ്റ്റർ ചെയ്യാൻ സൗകര്യമുണ്ടായിരിക്കുമെന്ന് ക്ഷേത്ര ഭരണ സമിതി സെക്രട്ടറി എം.ജയപ്രകാശ് അറിയിച്ചു. ഫോൺ: മേൽശാന്തി 9447530794, ശ്രീകാര്യം: 9746739593 .