കൊട്ടാരക്കര: കൊവിഡ് വ്യാപനത്തെ പ്രതിസന്ധിയിലായ സമാന്തര സാങ്കേതിക വിദ്യാഭ്യാസ സ്ഥാപന നടത്തിപ്പുകാർക്ക് സർക്കാർ അടിയന്തരമായി സഹായ പാക്കേജ് പ്രഖ്യാപിക്കണമെന്ന് ഓൾ കേരള ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് വെൽഫയർ അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു.

വിവിധ സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഫ്രാഞ്ചൈസി എടുത്തവരാണ് ദുരിതത്തിലായിരിക്കുന്നത്. ഇതിനെ തുടർന്ന് ഈ മേഖലയിൽ പ ണിയെടുക്കുന്ന അദ്ധ്യാപകരും അനദ്ധ്യാപകരും ഉൾപ്പടെ സംസ്ഥാനത്ത് മൂന്നു ലക്ഷത്തോളം ആളുകളാണ് പ്രതിസന്ധിയിലായത്.

കൊവിഡിന് മുൻപ് സംസ്ഥാനത്ത് പതിനായിരത്തിലധികം സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു.ആദ്യ ലോക്ക് ഡൗൺ കഴിഞ്ഞപ്പോൾ സ്ഥാപനങ്ങളുടെ എണ്ണം ഒൻപതിനായിരമായി ചുരുങ്ങി. ഓൺലൈൻ പഠനം പ്രായോഗികമല്ലാത്തതാണ് ഈ മേഖലക്ക് കനത്ത പ്രഹരമായത്.