എഴുകോൺ : കൊവിഡ് ബാധിച്ച് മരിച്ച വഴിയോരക്കച്ചവടക്കാരന്റെ മൃതദേഹം സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറിയുടെ നേതൃത്വത്തിൽ സംസ്കരിച്ചു. എഴുകോൺ കോളന്നൂർ പാലവിള പുത്തൻ വീട്ടിൽ മണി(70) യുടെ മൃതദേഹമാണ് കൊല്ലം പോളയത്തോട് ശ്മശാനത്തിൽ സംസ്കരിച്ചത്. തമിഴ്നാട് സ്വദേശിയായ ഇയാൾ 20 വർഷമായി എഴുകോണിലാണ് താമസം. കൊവിഡ് ബാധിതനായ മണി കഴിഞ്ഞ ദിവസം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ചു. ഏറ്റെടുക്കാൻ ഭാര്യ സത്യഭാമയ്ക്ക് കഴിയാത്തതിനാൽ സി.പി.എം പ്രവർത്തകർ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിക്കുകയായിരുന്നു. സി.പി.എം എഴുകോൺ ഈസ്റ്റ് ലോക്കൽ സെക്രട്ടറി എം.പി.മനേക്ഷ, ലോക്കൽ കമ്മിറ്റിയംഗങ്ങളായ വി.സന്ദീപ്, എം.പി.മഞ്ചുലാൽ, ഡി.വൈ.എഫ്.ഐ പ്രവർത്തകരായ അഖിൽ അശോക്, സനൽ, നന്ദു പുളിയറ, സൂരജ് തുടങ്ങിയവരാണ് പി.പി.ഇ കിറ്റ് ധരിച്ച് ശവസംസ്കാരം നടത്തിയത്.