fish
കുട്ടനിറയെ കോള്... ഹാർബറുകൾക്കും ലേലഹാളുകൾക്കും താത്കാലിക അനുമതി ലഭിച്ചതോടെ കടലിൽ പോയി തിരിച്ചെത്തിയ വള്ളത്തിൽ നിന്ന് മത്സ്യവുമായി എത്തുന്ന തൊഴിലാളികൾ. പോർട്ട് കൊല്ലത്ത് നിന്നുള്ള കഴ്ച ഫോട്ടോ: ഡി. രാഹുൽ

​കൊ​ല്ലം​ ​തീ​ര​ത്ത് ​ആ​ശ്വാ​സ​ക്കോ​ള്

കൊ​ല്ലം​:​ ​മൂ​ന്നാ​ഴ്ച​ത്തെ​ ​ഇ​ട​വേ​ള​യ്ക്ക് ​ശേ​ഷം​ ​ക​ട​ലി​ൽ​ ​പോ​യ​ ​കൊ​ല്ലം​ ​തീ​ര​ത്തെ​ ​വ​ള്ള​ങ്ങ​ളി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ ​മ​ട​ങ്ങി​യെ​ത്തി​യ​ത് ​വ​ല​നി​റ​യെ​ ​ചാ​ള​യു​മാ​യി.​ ​പ​ള്ളി​ത്തോ​ട്ടം​ ​മു​ത​ൽ​ ​ത​ങ്ക​ശേ​രി​ ​വ​രെ​യു​ള്ള​ ​കൊ​ല്ലം​ ​തീ​ര​ത്തി​ന്റെ​ ​ട്രേ​ഡ് ​മാ​ർ​ക്കാ​ണ് ​ചാ​ള.​ ​പ​ക്ഷെ​ ​മാ​സ​ങ്ങ​ൾ​ക്ക് ​ശേ​ഷ​മാ​ണ് ​ഇ​വി​ടു​ത്തെ​ ​വ​ള്ള​ക്കാ​ർ​ക്ക് ​ചാ​ള​ ​ല​ഭി​ക്കു​ന്ന​ത്.
ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ ​ഒ​രു​ ​കി​ലോ​ ​ചാ​ള​ 200​ ​രൂ​പ​യ്ക്കാ​ണ് ​പോ​യ​ത്.​ ​ചാ​ള​ ​സ്ഥി​ര​മാ​യി​ ​കി​ട്ടി​യാ​ൽ​ ​വി​ല​ ​ഇ​ടി​യും.​ ​ക​ഴി​ഞ്ഞ​ ​ഏ​ഴ് ​മാ​സ​മാ​യി​ ​വ​ള്ള​ക്കാ​ർ​ക്ക് ​വ​ല്ല​പ്പോ​ഴും​ ​ക​ഷ്ടി​ച്ച് ​അ​ര​ക്കു​ട്ട​ ​ചാ​ള​യാ​ണ് ​ല​ഭി​ച്ചി​രു​ന്ന​ത്.​ ​അ​ത് ​ഹാ​ർ​ബ​റി​ൽ​ ​കൊ​ണ്ടു​വ​രു​മ്പോ​ൾ​ ​മ​ത്സ​രി​ച്ച് ​ലേ​ലം​ ​ന​ട​ക്കും.​ ​ഒ​രു​ ​കി​ലോ​ ​ചാ​ള​യു​ടെ​ ​വി​ല​ 400​ ​രൂ​പ​ ​വ​രെ​ ​ഉ​യ​ർ​ന്ന​ ​ദി​വ​സ​ങ്ങ​ളു​മു​ണ്ട്.​ ​ഞാ​യ​റാ​ഴ്ച​ ​രാ​ത്രി​ ​ക​ട​ലി​ൽ​ ​പോ​യി​വ​ന്ന​ ​ഒ​ട്ടു​മി​ക്ക​ ​വ​ള്ള​ങ്ങ​ൾ​ക്കും​ ​ന​ല്ല​ ​കോ​ള് ​ല​ഭി​ച്ചു.​ ​ശ​ക്ത​മാ​യ​ ​മ​ഴ​യി​ൽ​ ​തീ​ര​ക്ക​ട​ൽ​ ​ത​ണു​ത്ത​തി​നാ​ൽ​ ​മ​ത്സ്യ​ക്കൂ​ട്ട​ങ്ങ​ൾ​ ​ഇ​വി​ടേ​ക്ക് ​വ​ന്നു​വെ​ന്നാ​ണ് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​പ​റ​യു​ന്ന​ത്.​ ​ക​ട​ൽ​ ​ദി​വ​സ​ങ്ങ​ളാ​യി​ ​അ​ന​ങ്ങാ​തെ​ ​കി​ട​ന്ന​തും​ ​മ​ത്സ്യ​ല​ഭ്യ​ത​ ​ഉ​യ​രാ​ൻ​ ​കാ​ര​ണ​മാ​യി.


പ്ര​തീ​ക്ഷ​യോ​ടെ​ ​തൊ​ഴി​ലാ​ളി​കൾ

ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​നാ​ല് ​മാ​സ​മാ​യി​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ ​ക​ടു​ത്ത​ ​പ്ര​തി​സ​ന്ധി​യി​ലാ​യി​രു​ന്നു.​ ​ക​ട​ലി​ൽ​ ​പോ​യി​ ​മ​ട​ങ്ങി​വ​രു​ന്ന​ ​പ​ല​ ​വ​ള്ള​ങ്ങ​ൾ​ക്കും​ ​മ​ണ്ണെ​ണ്ണ​ ​കാ​ശ് ​പോ​ലും​ ​കി​ട്ടി​യി​രു​ന്നി​ല്ല.​ ​ഇ​നി​ ​കു​റ​ച്ചു​നാ​ള​ത്തേ​ക്ക് ​നി​രാ​ശ​പ്പെ​ടേ​ണ്ടി​ ​വ​രി​ല്ലെ​ന്നാ​ണ് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​പ്ര​തീ​ക്ഷ.​ ​ശ​ക്തി​കു​ള​ങ്ങ​ര​യി​ൽ​ ​നി​ന്ന് ​പോ​യ​ ​ബോ​ട്ടു​ക​ൾ​ക്ക് ​കി​ളി​മീ​ൻ,​ ​നെ​ത്തോ​ലി​ ​എ​ന്നി​വ​യാ​ണ് ​കൂ​ടു​ത​ലാ​യി​ ​ല​ഭി​ച്ച​ത്.


വി​ല​യി​ൽ​ ​കു​റ​വി​ല്ല

ഇ​ന്ന​ലെ​ ​ഒ​ട്ടു​മി​ക്ക​ ​വ​ള്ള​ങ്ങ​ൾ​ക്കും​ ​കാ​ര്യ​മാ​യി​ ​മ​ത്സ്യം​ ​ല​ഭി​ച്ചി​ട്ടും​ ​വി​ല​യി​ൽ​ ​കു​റ​വി​ല്ല.​ ​വി​രും​ ​ദി​വ​സ​ങ്ങ​ളി​ലും​ ​മ​ത്സ്യ​ല​ഭ്യ​ത​ ​താ​ഴാ​തി​രു​ന്നാ​ൽ​ ​വി​ല​ ​ഇ​ടി​യു​മെ​ന്നാ​ണ് ​പ്ര​തീ​ക്ഷ.​ ​മ​ത്സ്യ​ല​ഭ്യ​ത​യ്ക്ക​നു​സ​രി​ച്ചാ​ണ് ​ഇ​ട​യ്ക്കി​ടെ​ ​ഹാ​ർ​ബ​ർ​ ​മാ​നേ​ജ്മെ​ന്റ് ​ക​മ്മി​റ്റി​ക​ൾ​ ​ചേ​ർ​ന്ന് ​വി​ല​ ​പു​തു​ക്കി​ ​നി​ശ്ച​യി​ക്കു​ന്ന​ത്.


കൊ​ല്ലം​ ​തീ​ര​ത്തെ​ ​മ​ത്സ്യ​വി​ല​ ​(​കി​ലോ)

നെ​യ്മീ​ൻ​ ​ചെ​റു​ത് ​-​ 650
നെ​യ്മീ​ൻ​ ​വ​ലു​ത് ​-​ 750
ചൂ​ര​ ​ഇ​ട​ത്ത​രം​ ​-​ 180
കേ​ര​ ​ചൂ​ര​ ​-​ 210
അ​യ​ല​ ​ഇ​ട​ത്ത​രം​ ​-​ 220
ചാ​ള​ ​വ​ലു​ത് ​-​ 250
ചാ​ള​ ​ഇ​ട​ത്ത​രം​ ​-​ 200
ക​രി​ച്ചാ​ള​ ​-​ 120
നാ​ര​ൻ​ ​ചെ​മ്മീ​ൻ​ ​-​ 550
പൂ​വാ​ല​ൻ​ ​ചെ​മ്മീ​ൻ​ ​-​ 350
കി​ളി​മീ​ൻ​ ​ഇ​ട​ത്ത​രം​ ​-​ 230

''
കു​ഴ​പ്പ​മി​ല്ലാ​ത്ത​ ​പ​ണി​യാ​ണ് ​ഇ​ന്ന​ലെ.​ ​ചാ​ള,​ ​മു​ര​ൽ,​ ​പൊ​ള്ള​ൽ​ ​തു​ട​ങ്ങി​യ​ ​മ​ത്സ്യ​മാ​ണ് ​പ്ര​ധാ​ന​മാ​യും​ ​കി​ട്ടി​യ​ത്.​ ​ചാ​ള​ ​കി​ട്ടാ​ത്ത​ ​വ​ള്ള​ങ്ങ​ളു​മു​ണ്ട്.

ബ്രൂ​ണോ​ ​മൂ​താ​ക്കര
മ​ത്സ്യ​ത്തൊ​ഴി​ലാ​ളി