തഴവ: എസ്.എൻ.ഡി.പി യോഗം കുറുങ്ങപ്പള്ളി - കടത്തൂർ 396-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യധാന്യ, പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു. കൊവിഡ് രണ്ടാം ഘട്ട വ്യാപനത്തിൽ രോഗബാധിതരായ ശാഖാപരിധിയിലെ നാൽപ്പത്തിരണ്ട് കുടുംബങ്ങൾക്കാണ് കിറ്റുകൾ നൽകിയത്. ശാഖാ പ്രസിഡന്റ് വി. ദിലീപ്, സെക്രട്ടറി ഉദയൻ ഉദയപുരി, വൈസ് പ്രസിഡന്റ് വിക്രമൻ ഐക്കരമുക്കിൽ, അശോകൻ ഐശ്വര്യ, രാമചന്ദ്രൻ തെങ്ങുംതറയിൽ, സുരേഷ് തയ്യിൽപടീറ്റതിൽ എന്നിവർ നേതൃത്വം നൽകി.