cyclone

കൊല്ലം: ടൗക്‌തേ ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ച് പ്രത്യേക പാക്കേജ് സംസ്ഥാനങ്ങൾക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും നിവേദനം നൽകി. കേരള തീരത്ത് നൂറുകണക്കിന് വീടുകൾ ഒലിച്ചുപോയി. വീടുകൾക്കും കെട്ടിടങ്ങൾക്കും വ്യാപകമായി നാശനഷ്ടമുണ്ടായി. റോഡുകൾ, വൈദ്യുതി സംവിധാനം, കുടിവെള്ള വിതരണം തുടങ്ങിയവ താറുമാറായി. ഉപജീവനോപാധികളും കടലെടുത്തെന്ന് എം.പി നിവേദനത്തിൽ ചൂണ്ടിക്കാട്ടി.