കുന്നിക്കോട് : പത്തനാപുരം എക്സൈസ് നടത്തിയ റെയ്ഡിൽ പുന്നല വില്ലേജിൽ വെള്ളംതെറ്റിയിൽ മനോജ്‌ ഭവനിൽ മനോഹരൻ താമസിക്കുന്ന വീട്ടിൽ നിന്ന് 5 ലിറ്റർ ചാരായവും പത്തനാപുരം വില്ലേജിൽ മാംങ്കോട് ബൈജു താമസിക്കുന്ന ചിതൽ വെട്ടി ഭവനിൽ നിന്ന് 60 ലിറ്റർ കോടയും പിടികൂടി. പത്തനാപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ബെന്നി ജോർജിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. റെയ്ഡിൽ അസി. എക്സൈസ് ഇൻസ്പെക്ടർ ദിലീപ് സി.പി., പ്രിവന്റീവ് ഓഫീസർ എം.ബൈജു, സിവിൽ എക്സൈസ് ഓഫീസർമാരായ ഗോപൻ മുരളി, മനീഷ്, യോനാസ് ,​ടി.എസ്.അനീഷ് , ഡ്രൈവർ അജേഷ് കുമാർ എന്നിവർ പങ്കെടുത്തു.