കൊല്ലം: സമൂഹത്തിലെ വിവിധ വിഷയങ്ങളിൽ ഇടപെടുന്നതിനും സജീവ പങ്കാളിത്തം വഹിക്കുന്നതിനും ചാമക്കട അഗ്നി രക്ഷാനിലയത്തിന്റെ നേതൃത്വത്തിൽ 50 സിവിൽ ഡിഫൻസ് അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. അടിയന്തര ഘട്ടങ്ങളിൽ പ്രവർത്തിക്കുന്നതിനുള്ള പരിശീലനം ഇവർക്ക് നൽകും. സ്റ്റേഷൻ പരിധിയിലെ മുണ്ടയ്ക്കൽ, ശക്തികുളങ്ങര, തങ്കശേരി, വാടി, രാമൻകുളങ്ങര, കാവനാട്, അഞ്ചാലുംമൂട്, പ്രാക്കുളം, പെരുമൺ എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന നൽകുമെന്ന് സ്റ്റേഷൻ ഓഫീസർ അനന്തു അറിയിച്ചു. ഫോൺ: 0474 2750201.