കൊല്ലം: എഴുത്തുകാരനും സാംസ്‌കാരിക പ്രവർത്തകനുമായിരുന്ന പ്രൊഫ. എം. സത്യപ്രകാശത്തിന്റെ നിര്യാണത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി അനുശോചിച്ചു. കൊല്ലത്തെ സാംസ്‌കാരിക രംഗത്ത് സജീവസാന്നിദ്ധ്യമായിരുന്നു പ്രൊഫ. എം. സത്യപ്രകാശമെന്ന് എം.പി പറഞ്ഞു. ഗുരുദേവ ദർശനങ്ങളെ ആസപ്ദമാക്കി അദ്ദേഹം രചിച്ചിട്ടുളള കൃതികൾ ശ്രദ്ധേയമായിരുന്നു. സാഹിത്യ സാംസ്‌കാരിക മേഖലയെ പ്രാണവായുവായി കണ്ട് സമർപ്പിത ജീവിതം നയിച്ചിരുന്ന അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടമാണ്. നിരവധി സാമൂഹ്യ പ്രസ്ഥാനങ്ങളുടെ സംഘാടകൻ കൂടിയായ പ്രൊഫ. സത്യപ്രകാശം സംഘടിപ്പിച്ച സാംസ്‌കാരിക സദസുകൾ ആരോഗ്യകരമായ നിരവധി സംവാദങ്ങൾക്ക് വഴിതുറന്നിട്ടുണ്ടെന്നും എം.പി പറഞ്ഞു.