പരവൂർ: സേവാഭാരതിയുടെയും നെടുങ്ങോലം ബി.ആർ ആശുപത്രിയുടെയും ആഭിമുഖ്യത്തിൽ പരവൂർ നഗരസഭാ പരിധിയിലെ വീടുകളിലെത്തി കൊവിഡ് ആന്റിജൻ പരിശോധന നടത്തുന്ന പദ്ധതിക്ക് തുടക്കമായി. കിടപ്പുരോഗികൾ, കൊവിഡ് നിരീക്ഷണത്തിൽ കഴിയുന്നവർ മുതലായവർക്കാണ് പരിശോധന നടത്തുക. പരവൂരിലെ സേവാഭാരതിയുടെ ഹെൽപ്പ് ഡെസ്ക് വഴിയാണ് സേവനം ലഭ്യമാക്കുന്നത്. പരിശോധനയ്ക്കായി സജ്ജമാക്കിയ മൊബൈൽ ആന്റിജൻ വെഹിക്കിൾ ബി.ആർ. ആശുപത്രി എം.ഡി ഡോ. സതീഷ് ആർ.എസ്.എസ് കൊല്ലം മഹാനഗരം കാര്യവാഹ് പ്രശാന്തിന് കൈമാറി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു. ഫോൺ: 9847857035, 984752825, 9567716074, 9539703447.