s
കടയ്ക്കൽ പോലീസ് ക്വാർട്ടേഴ്‌സ് വളപ്പിൽ ഉണങ്ങി അപകടാവസ്ഥയിൽ നിന്നിരുന്ന പാലമരങ്ങൾ മുറിച്ച് നീക്കുന്നു

കടയ്ക്കൽ: കേരള കൗമുദി വാർത്ത ഫലം കണ്ടു, പൊലീസ് ക്വാർട്ടേഴ്സിന് ഭീഷണിയായി അപകടാവസ്ഥയിൽ നിന്നിരുന്ന പാല മരങ്ങൾ മുറിച്ച്‌ നീക്കി. ഇന്നലെ രാവിലെ 11 മണിയോടെ ആണ് കടയ്ക്കൽ പൊലീസ് ക്വാർട്ടേഴ്‌സ് വളപ്പിലെ മരങ്ങൾ മുറിച്ച്‌ നീക്കിയത്. "പൊലീസ് ക്വാർട്ടേഴ്സിന് മുകളിൽ ഭീഷണിയായി ഉണങ്ങിയ മരങ്ങൾ" എന്ന തലകെട്ടിൽ കേരള കൗമുദി വാർത്ത നൽകിയിരുന്നു. കുറ്റിക്കാടും വള്ളിപ്പടർപ്പുകളും പടർന്ന് അപകടാവസ്ഥയിലായിരുന്ന മരങ്ങൾ ക്വാർട്ടേഴ്സിലെ താമസക്കാർക്ക് ഭീഷണിയായിരുന്നു.