കടയ്ക്കൽ : എ.ഐ .വൈ. എഫ് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരുപ്പുകാർക്കുമായി നൽകുന്ന സായാഹന ഭക്ഷണ വിതരണത്തിന്റെ ഉദ്ഘാടനം മന്ത്രി ജെ.ചിഞ്ചു റാണി നിർവഹിച്ചു. എ .ഐ .വൈ. എഫ് കടയ്ക്കൽ, ആൽത്തറമൂട് മേഖലകമ്മിറ്റികൾ സംയുക്തമായാണ് ഭക്ഷണ വിതരണം നടത്തുക. വൈകിട്ട് 6.00 മണി മുതൽ എല്ലാ ദിവസവും മുടങ്ങാതെ ഭക്ഷണ വിതരണം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ബി. ആദർശ് അദ്ധ്യക്ഷത വഹിച്ചു . കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സാം കെ ഡാനിയൽ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, സി.പി.ഐ കടയ്ക്കൽ മണ്ഡലം സെക്രട്ടറി ജെ .സി .അനിൽ, സി .ആർ. ജോസ് പ്രകാശ്, പി .പ്രതാപൻ, വി. ബാബു, സുധിൻ കടയ്ക്കൽ, എ .ഐ .വൈ .എഫ് മണ്ഡലം സെക്രട്ടറി ടി.എസ് .നിധീഷ്, അഡ്വ. അശോക് ആർ. നായർ തുടങ്ങിയവർ പങ്കെടുത്തു.