കൊല്ലം: കൊവിഡ് പ്രതിരോധ യജ്ഞത്തിൽ പങ്കാളികളായി കൊട്ടിയം സൗത്ത് കേരള പ്രോവിൻസ് (ഒ.സി.ഡി) കർമ്മലീത്താ വൈദികർ. കുളക്കട പഞ്ചായത്തിലേക്ക് ആവശ്യമായ പൾസ് ഓക്സിമീറ്റർ, പി.പി.ഇ കിറ്റുകൾ, മാസ്കുകൾ, കൈയുറകൾ, ഭക്ഷ്യക്കിറ്റുകൾ മുതലായവ സഭയുടെ നേതൃത്വത്തിൽ വാങ്ങിനൽകി.
ഫാ. സ്റ്റാൻലി, ഫാ. സനിൽ സൊബാസ്റ്റ്യൻ, ഫാ. റോബിൻസൺ, പെരുങ്കുളം മൗണ്ട് കാർമ്മൽ ആശ്രമം സൂപ്പീരിയർ ഫാ. ടോണി മുത്തപ്പൻ എന്നിവർ ചേർന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാലിന് സാധനങ്ങൾ കൈമാറി. മുൻ എം.എൽ.എ പി. അയിഷാ പോറ്റി, പഞ്ചായത്ത് പ്രസിഡന്റ് ഇന്ദുകുമാർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രഞ്ജിത്ത് തുടങ്ങിയവർ പങ്കെടുത്തു.