കൊല്ലം: മങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ പ്രവർത്തനമാരംഭിച്ച നീതി മെഡിക്കൽ സ്റ്റോർ കേരളാ ബാങ്ക് എക്സിക്യുട്ടീവ് മെമ്പർ അഡ്വ. ജി. ലാലു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് എ.ഡി. ജയപാൽ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് ഭരണസമിതിയംഗം സി. ബാബു ആദ്യ വില്പന നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ ജെ. നൗഫൽ, വിജയൻ, രാജേഷ് ബാബു, ഷൈൻ കൃഷ്ണൻ, വിക്രമൻ, ഗീത, വനജാ സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു. സെക്രട്ടറി ഡി. ശ്രീലേഖ സ്വാഗതം പറഞ്ഞു.