കൊ​ല്ലം: കൊ​വി​ഡ് മ​ര​ണ നി​ര​ക്ക് ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തിൽ കാ​ല​താ​മ​സ​മി​ല്ലാ​തെ എ​ല്ലാ​വർ​ക്കും പ്ര​തി​രോ​ധ വാ​ക്‌​സിൻ ലഭ്യമാക്കുന്ന​തി​ന് വാർ​ഡു​കൾ കേ​ന്ദ്രീ​ക​രി​ച്ച് ക്യാ​മ്പു​കൾ ഏർപ്പെടുത്തണമെന്ന് ഉ​ദ​യ​മാർ​ത്താ​ണ്ഡ​പു​രം റ​സി​ഡന്റ്​സ് വെൽ​ഫെ​യർ അ​സോ​യി​യേ​ഷൻ ആവശ്യപ്പെട്ടു. ആൾ​ക്കൂ​ട്ടം ഒ​ഴി​വാ​ക്കി കൊവി​ഡ് വ്യാ​പ​നം ത​ട​യു​ന്ന​തി​നും വാ​ക്‌​സി​നേ​ഷ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉയർന്നി​ട്ടു​ള്ള അ​വ്യ​ക്ത​ത ഒ​ഴി​വാ​ക്കു​വാ​നും ഇതിലൂടെ സാധിക്കുമെന്ന് നഗർ പ്ര​സി​ഡന്റ് എ.​ജെ. ഡി​ക്രൂ​സ്, ജ​ന​റൽ സെ​ക്ര​ട്ട​റി എൽ. ബാ​ബു എ​ന്നി​വർ പറഞ്ഞു.