ആയൂർ: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ചടയമംഗലം ഗ്രാമപ്പഞ്ചായത്തിലെ 15 വാർഡുകളിലേക്കുമുള്ള ഹോമിയോ പ്രതിരോധ മരുന്നുകളുടെ വിതരണം പ്രസിഡന്റ് ജെ.വി.ബിന്ദു ഉദ്ഘാടനം ചെയ്തു. ആശാവർക്കർമാർ മരുന്ന് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ബാബുരാജ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ ഷംനാനിസാം,റീജാഷെഫീഖ്, ഡി.രഞ്ജിത്ത്, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ.മനോജ്, പഞ്ചായത്ത് സെക്രട്ടറി അജിത് കുമാർ തുടങ്ങിയവർ പങ്കെടുത്തു.