shelter

കൊല്ലം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ കീഴിൽ അന്യസംസ്ഥാന തൊഴിലാളികൾക്കായി പ്രത്യേക ഗൃഹവാസ പരിചരണ കേന്ദ്രങ്ങൾ ഒരുങ്ങുന്നു. മയ്യനാട് ഗ്രാമപഞ്ചായത്തിലും കൊല്ലം കരുനാഗപ്പള്ളി, കൊട്ടാരക്കര നഗരസഭാ പരിധികളിലുമാണ് കേന്ദ്രങ്ങൾ. കരുനാഗപ്പള്ളി ഗവ. മോഡൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഡി.സി.സി പ്രവർത്തനസജ്ജമായി. 50 കിടക്കകൾ സജ്ജീകരിച്ചിട്ടുണ്ട്. ഭക്ഷണം മുനിസിപ്പാലിറ്റി വഴി സൗജന്യമായി നൽകും. പ്രതിരോധ പ്രവർത്തനങ്ങൾക്ക് താലൂക്ക് ആശുപത്രി, മൈനാഗപ്പള്ളി പി.എച്ച്.സി എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് 50 ലക്ഷം രൂപ വകയിരുത്തിയതായി ചെയർമാൻ കോട്ടയിൽ രാജു അറിയിച്ചു. മയ്യനാട് ഗ്രാമപഞ്ചായത്തിലെ ഡി.സി.സി മൈലാപ്പൂർ എച്ച്.കെ.എം.എസ് സ്‌കൂളിൽ ഉടൻ പ്രവർത്തനസജ്ജമാകും.