kmml

കൊല്ലം: കെ.എം.എം.എല്ലിന്റെ നേതൃത്വത്തിൽ ശങ്കരമംഗലം സർക്കാർ ഹയർ സെക്കൻഡറി സ്‌കൂളിലും ഫാക്ടറിയോട് ചേർന്നുള്ള ഗ്രൗണ്ടിലും തയ്യാറാക്കുന്ന താത്കാലിക ആശുപത്രിയുടെ അവസാനഘട്ട നിർമ്മാണം ജില്ലാ കളക്ടർ ബി. അബ്ദുൽ നാസർ വിലയിരുത്തി. രണ്ട് ദിവസത്തിനുള്ളിൽ പരമാവധി നിർമ്മാണ പ്രവർത്തനം പൂർത്തീകരിച്ച് ചികിത്സാകേന്ദ്രം പ്രവർത്തനസജ്ജമാക്കാൻ അദ്ദേഹം നിർദേശം നൽകി. കെ.എം.എം.എല്ലിനോട് ചേർന്നുള്ള ഗ്രൗണ്ടിലാണ് ആശുപത്രി സൗകര്യങ്ങളോടുകൂടി ആയിരത്തിലധികം ഓക്‌സിജൻ ബെഡുകൾ ഒരുങ്ങുന്നത്. നാൽപതിനായിരം സ്‌ക്വയർഫീറ്റിലാണ് താത്കാലിക ആശുപത്രി ഒരുങ്ങുന്നത്. സജ്ജീകരണങ്ങൾ അവസാന ഘട്ടത്തിലാണ്.