കുണ്ടറ: കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് കൊല്ലം ലോക്കൽ അസോസിയേഷന്റെ നേതൃത്വത്തിൽ തൃക്കരുവ പി.എച്ച്.സിയിലേക്ക് ഓക്സിമീറ്റർ, മെഡിക്കൽ കിറ്റ്, വിറ്റാമിൻ ഗുളികകൾ, വേപ്പോ റൈസർ, മാസ്ക് എന്നിവ വിതരണം ചെയ്തു. അസിസ്റ്റന്റ് ഡിസ്ട്രിക് കമ്മിഷണർ സിബിലയിൽ നിന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സരസ്വതി രാമചന്ദ്രൻ കൊവിഡ് പ്രതിരോധ സാധനങ്ങൾ ഏറ്റുവാങ്ങി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുലഭ, മെഡിക്കൽ ഓഫീസർ ഡോ. പാർവതി, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സലീന ഷാഹുൽ, അസോസിയേഷൻ ജില്ലാ ട്രഷറർ ദീനിൽ മുരളി, സെക്രട്ടറി അനീഷ് സതീഷ്, ഗ്രാമ പഞ്ചായത്തംഗങ്ങളായ അനിൽകുമാർ, ഡാഡു കോടിയിൽ, ദിവ്യ ഷിബു, അസോസിയേഷൻ ഭാരവാഹികളായ എഫ്. ബിജു, ദിവ്യാദാസ്, ഹെൽത്ത് ഇൻസ്പെക്ടർ സനൽ എന്നിവർ പങ്കെടുത്തു.