കൊല്ലം: സൗദി അറേബ്യയിലേയ്ക്കുള്ള യാത്രാ നിയന്ത്രണങ്ങൾ മൂലം ബഹ്‌റിനിൽ കുടുങ്ങിയ മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് താമസവും ആഹാരവുമുൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തി. സൗദിഅറേബ്യയിൽ എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചുവരുന്നതായി ബഹ്‌റിൻ അംബാസിഡർ പീയൂഷ് ശ്രീവാസ്തവ എൻ.കെ. പ്രേമചന്ദ്രൻ എം.പിയെ അറിയിച്ചു. സത്വര നടപടി ആവശ്യപ്പെട്ട് എം.പി കേന്ദ്ര വിദേശകാര്യ വകുപ്പ് മന്ത്രിക്കും ബഹ്‌റിൻ എംബസിക്കും കത്ത് നൽകിയിരുന്നു.