കൊല്ലം: തൃക്കോവിൽവട്ടം ഗ്രാമപഞ്ചായത്തിലെ ചേരീക്കോണം തലച്ചിറ കോളനിയിൽ വാർഡ് മെമ്പർ സുനിത സുനിത്തിന്റെ നേതൃത്വത്തിൽ പ്രാഥമിക ചികിത്സാ കേന്ദ്രം പ്രവർത്തനമാരംഭിച്ചു. കോളനിയിൽ നൂറിലധികം പേർക്ക് കൊവിഡ് ബാധിച്ചതിനെ തുടർന്നാണ് പഞ്ചായത്തും ആരോഗ്യവകുപ്പും ചേർന്ന് കോളനിയിലെ മഹാത്മാ വായനശാലാ കെട്ടിടത്തിൽ 25 പേർക്കുള്ള ചികിത്സാ സൗകര്യമൊരുക്കിയത്.

മുൻ വാർഡ്‌ മെമ്പർ സുനിത്ത്‌ ദാസിന്റെ നേതൃത്വത്തിൽ 15 അംഗ വോളണ്ടിയർമാരുടെ സേവനം ഇവിടെ ലഭിക്കും. നിയന്ത്രണമേഖലയായി പ്രഖ്യാപിച്ച് കോളനി അടച്ചതിനാൽ അവശ്യ സാധനങ്ങളും മരുന്നും വീടുകളിൽ എത്തിച്ചുനൽകുകയാണ്. പഞ്ചായത്ത് ആരംഭിച്ച കൊട്ടിയം കമ്പിവിളയിലെ സെന്ററിലും രോഗികൾക്ക് ചികിത്സ നൽകുന്നുണ്ട്.