ambulance-pic
കെ.എ​സ്.എ​ഫ്.ഇയുടെ നേതൃത്വത്തിൽ കൊ​ല്ലം കെ​യർ ഹെൽ​ത്ത് ആൻഡ് പാ​ലി​യേ​റ്റീ​വ് ഫെ​ഡ​റേ​ഷ​ന് നൽകുന്ന ആംബുലൻസിന്റെ താക്കോൽ സി.പി.എം കൊട്ടിയം ഏരിയാ സെക്രട്ടറി എൻ. സന്തോഷ് ഏറ്റുവാങ്ങുന്നു

കൊല്ലം: ജില്ലയിലെ സാന്ത്വന പരിചരണ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ സി.പി.എമ്മിന്റെ നേതൃത്വത്തിലുള്ള കൊല്ലം കെയർ ഹെൽത്ത് ആൻഡ് പാലിയേറ്റീവ് ഫെഡറേഷന് കെ.എസ്.എഫ്.ഇയുടെ നേതൃത്വത്തിൽ ആംബുലൻസ് നൽകി.

സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ ആംബുലൻസിന്റെ പ്രവർത്തനോദ്ഘാടനം നിർവഹിച്ചു. സി.പി.എം കൊട്ടിയം ഏരിയാ സെക്രട്ടറി എൻ. സന്തോഷ് താക്കോൽ ഏറ്റുവാങ്ങി. പാലിയേറ്റീവ് ഫെഡറേഷൻ ട്രഷറർ എം. വിശ്വനാഥൻ, എസ്. ഫത്തഹുദ്ദീൻ, കെ.എസ്. ചന്ദ്രബാബു, ഡോ. ആനേപ്പിൽ ഡി. സുജിത്ത് എന്നിവർ പങ്കെടുത്തു. പാലിയേറ്റീവ് ഫെഡറേഷന്റെ ആസ്ഥാന മന്ദിര നിർമ്മാണം കൊട്ടിയം ധവളക്കുഴിയിൽ പുരോഗമിക്കുകയാണ്.